Monday, October 26, 2009

എനിയ്ക്കു മനസ്സിലാകുന്നില്ല!

ഒരാള്‍ പറയുന്നത്, എഴുതുന്നത്, ഏതെങ്കിലും സങ്കേതത്തിലൂടെ ആവിഷ്കരിക്കുന്നത് ഒരു ന്യൂനപക്ഷത്തിനേ മനസ്സിലാകുന്നുള്ളൂ എന്നതുകൊണ്ട്‍ ആ ന്യൂനപക്ഷം പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതുണ്ടെന്ന്, അവരുടെ വായനയില്‍/ ആസ്വാദനത്തില്‍ കാപട്യമുണ്ടെന്ന് ശാഠ്യം പിടിക്കാമോ? ഏത് കലാരൂപമായാലും, അത് മനസ്സിലായില്ലെന്നു പറയുന്നവനെ പഠിപ്പിക്കേണ്ടത് ആവിഷ്കരിക്കുന്നവന്റെ കര്‍ത്തവ്യമാണെന്നും തോന്നുന്നില്ല. എനിക്കു (ഭൂരിപക്ഷത്തിനു) മനസ്സിലാകുന്നതേ ഭൂമിയിലുണ്ടാകാവൂ മറ്റെല്ലാം കപടമാണ് എന്നു പറയുന്നത് തികഞ്ഞ ഫാസിസമാണ്‌. പലരും മനസ്സിലായില്ല എന്നു പറഞ്ഞ ലതീഷിന്റെ കവിതകള്‍ എനിക്കു പലതും മനസ്സിലാക്കി തന്നിട്ടുണ്ട്. വാര്‍ത്താ വായനപോലെ ഒന്നായി കവിതാ വായനയെ കാണാത്തതുകൊണ്ട് എന്താണെനിക്കു മനസ്സിലായതെന്ന്, എന്താണു ഞാന്‍ അനുഭവിച്ചതെന്ന് മറ്റൊരാള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഭൂമിയിലെ ലാവണ്യാനുഭവങ്ങളെ മുഴുവന്‍ മെറ്റീരിയലൈസ് ചെയ്യാന്‍ കഴിയുന്ന ഒരു സങ്കേതമുണ്ടോ? എനിയ്ക്കു മനസ്സിലാകുന്നില്ല!

ഉണ്ടൊരുതുള്ളിച്ചോരയെന്നുടെ ലിംഗാഗ്രത്തില്‍
കൊണ്ടുപോകിനതു കൊണ്ടുപോകിന്‍
അച്ഛനമ്മമാര്‍ക്കതില്‍ നല്‍കുവിന്‍ ജ്ഞാനസ്നാനം

ഹൈസ്കൂള്‍ പ്രായമുള്ളപ്പോള്‍ വായനശാലയില്‍നിന്നെടുത്ത അയ്യപ്പപ്പണിക്കരുടെ കവിതകള്‍ എന്ന സമാഹാരത്തിലെ ഒരു കവിതയുടെ ആദ്യവരികള്‍ (ഓര്‍മ്മയില്‍നിന്നെഴുതിയത്)എത്ര വായിച്ചിട്ടും പിടിതന്നിരുന്നില്ല ഈ കവിത.

മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം!
വരുന്നു ഞാന്‍!

മരണത്തെക്കുറിച്ച് ഇടപ്പള്ളി എഴുതിയതു വായിച്ചകാലത്ത് എന്തിനാണതില്‍ മധുരമെന്നും ആദ്യകാലത്ത് മനസ്സിലായിരുന്നില്ല. ഒരിക്കലെങ്കിലും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളയാള്‍ക്കല്ലാതെ മരണദിനത്തിന്റെ മണിമുഴക്കത്തിലെ മധുരം മനസ്സിലായെന്നു വരണമെന്നില്ല.


(മറുമൊഴികളിലെ ചില കമന്റുകളില്‍നിന്ന് ലതീഷിന്റെ ബ്ലോഗില്‍ മനസ്സിലാകായ്കയെക്കുറിച്ച് ചിലത് കണ്ടിരുന്നു. തുറന്നു നോക്കി വായിക്കാമെന്നു കരുതിയപ്പോള്‍ ബ്ലോഗ് പൂട്ടിയിരിക്കുന്നു.)

48 comments:

അനിലന്‍ said...

:(

desertfox said...

കവിതകളോട്‌ താല്‍പര്യം ഉള്ള വ്യക്തി അല്ല ഞാന്‍. എങ്കിലും 2 വാക്ക്‌ പറഞ്ഞു കൊള്ളട്ടേ. ദേശീയ ചലച്ചിത്രമേളകള്‍ കണ്ടിട്ടുണ്ടോ? അന്യഭാഷാ ചിത്രങ്ങള്‍ കാണുമ്പോള്‍ എന്തിനാണ്‌ ഇംഗ്ലീഷ്‌ സബ്‌ടൈറ്റിലുകള്‍ കാണിക്കുന്നത്‌? സിനിമ കഴിഞ്ഞു സിനിമയെപ്പറ്റി ചര്‍ച്ച നടക്കുന്നത്‌? അവനവനു മനസ്സിലായതും കൊണ്ടു എഴുന്നേറ്റ്‌ പോയാല്‍ പോരേ കാണാന്‍ വരുന്ന മാന്യന്മാരെല്ലാം.
ഇഷ്ടമാധ്യമം സിനിമ ആയതു കൊണ്ടാണ്‌ ഉദാഹരണം സിനിമ ആയിപ്പോയത്‌. വിവരക്കേടാണെങ്കില്‍ ക്ഷമിക്കണം.

desertfox said...
This comment has been removed by the author.
അനിലന്‍ said...

ഇംഗ്ലീഷ് സബ്റ്റൈറ്റിലുകളില്ലാത്ത അന്യഭാഷാ സിനിമകള്‍ കണ്ടിട്ടില്ലേ? സംഭാഷണമേ ഇല്ലാത്ത സിനിമകള്‍ കണ്ടിട്ടില്ലേ? എന്ന് തിരിച്ചു ചോദിച്ചാലോ?
സിനിമ കഴിഞ്ഞുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കണം, മുഴുവനായി മനസ്സിലാക്കണം എന്നൊന്നും എവിടെയും നിയമമുള്ളതായി അറിയില്ല. ഉണ്ടെങ്കില്‍തന്നെ ആ ചര്‍ച്ചകളില്‍ സംവിധായകന്‍ വന്ന് ആ സീനില്‍ ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്‌. ആ പശ്ചാത്തല സംഗീതം മറ്റതിനുവേണ്ടിയാണ്‌ എന്നൊക്കെ സിനിമ കണ്ട എല്ലാവര്‍ക്കും വിശദീകരിച്ചു കൊടുക്കാറുണ്ടോ ഈ പറഞ്ഞ ദേശീയ ചലച്ചിത്രോത്സവങ്ങളില്‍?

desertfox said...

സംവിധായകന്‍ വന്ന് ആ സീനില്‍ ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്‌. ആ പശ്ചാത്തല സംഗീതം മറ്റതിനുവേണ്ടിയാണ്‌ എന്നൊക്കെ സിനിമ കണ്ട എല്ലാവര്‍ക്കും വിശദീകരിച്ചു കൊടുക്കാറുണ്ടോ ഈ പറഞ്ഞ ദേശീയ ചലച്ചിത്രോത്സവങ്ങളില്‍?

ഇങ്ങനെ പറയേണ്ടി വരുന്ന ഒരു ചിത്രവും ചലച്ചിത്രമേളകളില്‍ എത്തില്ല എന്നുള്ളതു കൊണ്ടു തന്നെ ഒരു സംവിധായകനും ആ ഗതികേടുണ്ടാവില്ല. പക്ഷെ ബ്ലോഗ്‌ അങ്ങനെയല്ല. ഗൂഗിള്‍ അക്കൌണ്ട്‌ ഉള്ള ആര്‍ക്കും bloggerല്‍ സ്പേസ്‌ കിട്ടും.

അനിലന്‍ said...

ഇങ്ങനെ പറയേണ്ടി വരുന്ന ഒരു ചിത്രവും ചലച്ചിത്രമേളകളില്‍ എത്തില്ല എന്നുള്ളതു കൊണ്ടു തന്നെ ഒരു സംവിധായകനും ആ ഗതികേടുണ്ടാവില്ല.
.....
അന്യഭാഷാ ചിത്രങ്ങള്‍ കാണുമ്പോള്‍ എന്തിനാണ്‌ ഇംഗ്ലീഷ്‌ സബ്‌ടൈറ്റിലുകള്‍ കാണിക്കുന്നത്‌? സിനിമ കഴിഞ്ഞു സിനിമയെപ്പറ്റി ചര്‍ച്ച നടക്കുന്നത്‌?


അപ്പൊപ്പിന്നെ ചര്‍ച്ചയുടെ ആവശ്യമെന്തിന്‌?

desertfox said...

ഇപ്പൊ മനസ്സിലായി താങ്കള്‍ കവിയാണെന്ന്‌. :)

രഞ്ജിത് വിശ്വം I ranji said...

ലോകത്തുള്ളവര്‍ക്കു മുഴുവന്‍ മനസ്സിലാകുന്ന ഭാഷയില്‍ എഴുതുകയൊന്നും വേണ്ട പക്ഷെ ലോകത്തുള്ള എല്ലാവര്‍ക്കും വായിക്കാന്‍ തക്ക വണ്നം ബ്ലോഗിലോ അതുപോലെയുള്ള മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ആ അത്യന്താധുനികം വായിച്ച് അന്തം വിടുന്ന ഭൂരിപക്ഷം അതു മനസ്സിലായില്ല എന്ന് ഉറക്കെ പറയ്ന്നതില്‍ എന്താണ് തെറ്റ്.. എന്റെ പാഴ് ബുദ്ധികൊണ്ടാകാം പോസ്റ്റ് മോഡേണ്‍ കവികളുടെ ഒരു അഭ്യാസവും എനിക്കിന്നു വരെ മനസ്സിലായിട്ടില്ല. അദ്ധ്യാത്മരാമായണം മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലാകുന്നുണ്ടു താനും..

അനിലന്‍ said...

ഓഹോ!
ഇതേ സങ്കേതം തന്നെയാണോ വായനയ്ക്കും ഉപയോഗിക്കുന്നത്?

(ഞാനീ ദേശീയ ചലച്ചിത്രോതസവങ്ങളിലെ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാത്തതുകൊണ്ട് ഇങ്ങനെ ആളെ മനസ്സിലാക്കുന്ന വിദ്യയൊന്നും അറിയില്ല!!!)

അനിലന്‍ said...

എന്റെ പാഴ് ബുദ്ധികൊണ്ടാകാം...
ശരിയായിരിക്കും രഞ്ജിത്

എനിയ്ക്ക് രാമായണമൊന്നും വ്യാഖ്യാനമില്ലാതെ വായിച്ചാല്‍ മനസ്സിലാവില്ല. വാത്മീകിയ്ക്ക് ബ്ലോഗുണ്ടെങ്കില്‍ ഒരു കമന്റിടാമായിരുന്നു.

രഞ്ജിത് വിശ്വം I ranji said...

സംശയമെന്ത്.. പാഴ്ബുദ്ധികൊണ്ട് തന്നെ.. എഴുത്തച്ഛന്റെ രാമായണം പോലും മനസ്സിലാകാത്ത താങ്കളാണോ ഒരു കവിതാ സമാഹാരം പുറത്തിറക്കിയത്.. സംഭവം തന്നെ.

അനിലന്‍ said...

അങ്ങനെ ഒരബദ്ധം പറ്റിപ്പോയി രഞ്ജിത്. ക്ഷമിക്ക്. ക്ഷമിക്കില്ലേ? അതോ എന്റെ വിരലുമുറിച്ചു കളയുമോ?

അനിലന്‍ said...

എഴുത്തച്ഛന്റെ രാമായണം എനിയ്ക്കു മനസ്സിലാവില്ലെന്നു ഞാന്‍ പറഞ്ഞുവല്ലേ? ഭേഷ്!

അതുല്യ said...

അല്ലാ അറിയാന്‍ മേലാഞിട്ട് ചോദിയ്ക്കുവാ, സ്കൂള്‍ സിലബസ് വല്ലോം ആണോ അടിച്ച്/ബ്ലോഗ്ഗില്‍ വരുന്ന സാഹിത്യങ്ങള്‍, എനിക്ക് മനസ്സിലായത് കൊണ്ട് മറ്റുള്ളവര്‍ക്കും മനസ്സിലാവണം അല്ലെങ്കില്‍ മനസ്സിലാക്കി കൊടുക്കണം, അല്ലെങ്കില്‍ മനസ്സില്ലായില്ല എന്ന് പറയുന്നവര്‍ക്ക് എന്തോ കുഴപ്പം ഉണ്ട്, ഇങ്ങനെയാ ഇങ്ങനെയാ, ഇങനെ തന്നെയാ പറഞത് എന്നൊക്കെ മനസ്സിലാകാത്ത ആളൂകളെ പറഞ് മനസ്സിലാക്കാന്‍ നമുക്കെന്തെങ്കിലും ബാധ്യതയുണ്ടോ? പാവം ബഡ്ജറ്റ് അവതരിപ്പിയ്കുന്ന ബഹു.നമ്മുടെ മിനിസ്റ്റേഴ്സ്. എഴുതുന്നവര്‍ പബ്ലീഷ് ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന റൈറ്റ്, വായിച്ചിട്ട് കച്ചറ എന്ന് പറയുന്നവനുമില്ലേ? അതില്‍ ആശങ്കപെടാനുണ്ടോ ഇത്രയ്ക്ക്? രാത്രിയും പകലും പോലെ തെളിവുള്ള കാര്യങ്ങളല്ലാത്ത ഒരു കാര്യത്തേയും ഇമ്പോസ് ചെയ്യാന്‍ ശ്രമിയ്ക്കാതിരുന്നാല്‍ തീരുന്ന പ്രശ്നമേയുള്ളു. മൈ മൈനഡ്, മൈ ബ്രെയിന്‍ മൈ വിഷ് റ്റു ബിലീവ്....

രഞ്ജിത് വിശ്വം I ranji said...

താങ്കളെയോ താങ്കളുടെ കവിതകളെയോ വിലകുറച്ചു കാണുവാനോ അധിക്ഷേപിക്കാനോ എനിക്കുദ്ദേശമില്ല. ഞാനതിനാളുമല്ല. ഈ ച്ര്‍ച്ചയില്‍ ആദ്യം ഡെസേര്‍ട്ട് ഫോക്സും ഒപ്പം ഞാനും ഉന്നയിച്ച തികച്ചും ന്യായമായ അഭിപ്രായങ്ങളോട് അക്രമ സ്വഭാവത്തില്‍ പ്രതികരിച്ചതു കൊണ്ട് തിരിച്ചും ആ രീതി പിന്തുടര്ന്നു എന്നേ ഉള്ളൂ.

കവിതയാകട്ടെ ചിത്രമാകട്ടെ സിനിമയാകട്ടെ എന്തു കലാരൂപമായാലും അത് എല്ലാത്തരം ജനങ്ങളോടും സംവദിക്കുന്നതായിരിക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം. അദ്ധ്യാത്മ രാമായണത്തിന്റെ കാര്യം തന്നെയെടുക്കാം.ഐ ക്യൂ ലെവല്‍ കുറഞ്ഞ എനിക്കും മനസ്സിലാകത്തക്കവിധം ബിംബ കല്പന എഴുത്തച്ഛന്‍ ചെയ്തിട്ടുണ്ട്. താങ്കളെപ്പോലെ ഉയര്ന്ന നിലയില്‍ ചിന്തിക്കുകയും എഴ്യ്തുകയും ചെയ്യുന്നവര്‍ക്ക് അത് വായിക്കാന്‍ വ്യാഖ്യാനങ്ങളുടെ സഹായം വേണ്ടി വന്നേക്കാം. അതായത് ഒരേസമയം വിവിധ നിലാവരത്തിലുള്ള വായനക്കാര്‍ക്ക് അനുഭവേദ്യമാകുന്ന വിധത്തിലാണ് രചന എന്നു ചുരുക്കം. ഏതു ബുദ്ധി ലെവലിലുള്ളവര്‍ക്കും അവരവരുടെ നിലവാരത്തില്‍ നിന്ന് വളരെ ഭംഗിയായി മനസ്സിലാക്കാന്‍ പറ്റുന്നു.
അതാണോ ഇന്നത്തെ അധുനിക കവിതയുടെ സ്വഭാവം ?. ഒരു സുപ്രഭാതത്തില്‍ അവ വായിച്ചു തുടങ്ങിയതല്ല. വായന തുടങ്ങിയ കാലം മുതല്‍ അവ വായിക്കാനും ആസ്വദിക്കാനും ശ്രമിച്ചിട്ടുണ്ട്. ഒന്നും പിടികിട്ടിയിട്ടില്ല ഇതുവരെ. ഇത്തരത്തിലെഴുത്തിനെ ഇവര്‍ ദുര്‍ഗ്രാഹ്യമാക്കുന്നതെന്തിനാണ്. ഭൂരിപക്ഷത്തിനും മനസ്സിലാകാത്ത വിധം സ്രുഷ്ടികള്‍ പടച്ചു വിടുന്നതു കൊണ്ട് സമൂഹത്തിനെന്തു ഗുണം. ഇനി സ്വയം രചനയുടെ സുഖം ആസ്വദിക്കാനാണെങ്കില്‍ എന്തിനു ബ്ലോഗ് പോലെയുള്ള പ്രതികരണ ശേഷിയുള്ള മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്നു. എഴുതി ആരും കാണാതെ വീട്ടില്‍ വെച്ചാല്‍ പോരെ.
കവിത എന്ന പേരും കണ്ട് അത് വായിച്ച് കളയാം എന്നു കരുതി വരുന്ന ഭൂരിപക്ഷത്തിനും അത് മനസ്സിലായില്ലെങ്കില്‍ അവര്‍ അത് തുറന്ന് പറയുന്നതില്‍ എന്താണ് തെറ്റ്.
ലതീഷിന്റെ ബ്ലോഗിലും ചര്‍ച്ചയ്ക്കു തുടക്കമിട്ടവര്‍ അതേ പറഞ്ഞുള്ളൂ. എന്താണു മാഷേ ഇത് എന്നൊന്നു പറഞ്ഞു തരൂ ഒരു പുടിയും കിട്ടുന്നില്ല എന്ന്. അപ്പോള്‍ താങ്കളുടെ നിലവാരം പോരാ എന്നു പറഞ്ഞ് ഒളിച്ചോടുകയായിരുന്നു കവി..

ഇതൊക്കെയാണ് സുഹ്രുത്തേ മനസ്സിലാകാത്തത്. എന്തുമെഴുതാം അത് മനസ്സിലായില്ലെന്നു വായനക്കാര്‍ പറയരുത് ഇതെവിടുത്തെ ന്യായം.
പരിഭവമില്ലല്ലോ അല്ലേ..:)

Anonymous said...

അയ്യപ്പപ്പണീക്കര്‍ എഴുതിയാല്‍ ഒറ്റ ഒരുത്തനും മനസിലായാലും ഇല്ലെങ്കിലും മിണ്ടില്ല. അല്ലാത്തവന്‍ എഴുതിയാല്‍, പ്രത്യേകിച്ചും ബ്ലോഗില്‍ എഴുതിയാല്‍ കുറെ എണ്ണം ഇറങ്ങും, എം. കൃഷണന്‍ നായര്‍ കളിക്കാന്‍...

ചില കവിതകള്‍ ചിലരോട് സമ്വദിക്കും, ചിലരോട് മിണ്ടില്ല. എല്ലാവര്‍ക്കും മനസിലാകുന്നത് വേണം എന്ന് കുറെ പേര്‍ ബ്ലോഗില്‍ കിടന്ന് നിര്‍ബ്ബന്ധം പിടിക്കുന്നതാണ് മനസിലാകാത്തത്. എല്ലാ കവികളുടെയും എല്ലാ കവിതകളും ഒരു പോലെയാകുമോ? രസം ഇതല്ല, ബ്ലോഗിലെ കവിതയ്ക്ക് പുതിയ നിബന്ധനകളും ചട്ടക്കൂടുകളും എഴുതാന്‍ കടും പിടുത്തത്തിനു ശ്രമിക്കുന്നവരുടെ സ്വന്തം ബ്ലോഗുകളിലെ ദാരിദ്ര്യമാണ്

രഞ്ജിത് വിശ്വം I ranji said...

അയ്യപ്പപ്പണിക്കര്‍ അല്ല അതിലും മൂത്ത പണിക്കര്‍ എഴുതിയാലും മനസ്സിലായില്ലെങ്കില്‍ മനസ്സിലായില്ല എന്നു പറയും. മാന്യമായി.. അത് മനസ്സിലാക്കിത്തരുക എന്നത് ഒരു വായനക്കാരനോട് ചെയ്യാവുന്ന സാമ്മന്യ മര്യാദയാണ്. സ്വന്തമായി ബ്ലോഗ് പോലുമില്ലാതെ അനോണി കളിക്കുന്ന താങ്കളാണോ മറ്റുള്ളവരുടെ ബ്ലോഗിനെക്കുറിച്ച് പറയുന്നത്. ഞാനുള്‍പ്പടെ ഇവിടെ പ്രതികരിച്ചവരുടെ ബ്ലോഗില്‍ എന്തു മാങ്ങാത്തൊലി ഉണ്ടെന്നതല്ല ചര്‍ച്ചാവിഷയം.

ചതിയന്‍ ചമ്പു said...

രഞ്ജിത്തേ അനക്ക് ചമ്പു അറിയൊ ചമ്പു.
ആദ്യം ചമ്പു പഠിച്ചിട്ട് വാഡെയ് എന്നിട്ട് ആകാം ഏയ്ശ്ശന്‍ രാമായണം

അനിലന് ഈയിടെ സമയക്കൂടുതല്‍ ഉണ്ടെന്ന് തോന്നുന്നു. :)
നീ നേരം വല്ലതുംകുത്തിക്കുറിക്ക് ഇഷ്ടാ

അനിലന്‍ said...

ഞാന്‍ കാണിച്ച അക്രമസ്വഭാവം എന്താണ്‌ രഞ്ജിത്?
ഡെസെര്‍ട്ട് ഫോക്സിന്റെ ചോദ്യങ്ങളില്‍ അയാള്‍ക്കുള്ള മറുപടികള്‍ തന്നെയുണ്ടെന്നത് കാണിച്ചു കൊടുത്തതോ?

''ഐ ക്യൂ ലെവല്‍ കുറഞ്ഞ എനിക്കും മനസ്സിലാകത്തക്കവിധം ബിംബ കല്പന എഴുത്തച്ഛന്‍ ചെയ്തിട്ടുണ്ട്. താങ്കളെപ്പോലെ ഉയര്ന്ന നിലയില്‍ ചിന്തിക്കുകയും എഴ്യ്തുകയും ചെയ്യുന്നവര്‍ക്ക് അത് വായിക്കാന്‍ വ്യാഖ്യാനങ്ങളുടെ സഹായം വേണ്ടി വന്നേക്കാം.''

എഴുത്തച്ഛനാണ്‌ രാമായണമെഴുതിയത് എന്നെനിക്കറിയില്ലയിരുന്നു. പലദേശങ്ങളില്‍ പല ഭാഷകളില്‍ രാമായണകഥകള്‍ പരന്നു കിടപ്പുണ്ട്. വാത്മീകിയാണ്‌ രാമായണ രചയിതാവെന്നും കേട്ടിട്ടുണ്ട്. ആ മൂലകാവ്യത്തെ വ്യാഖ്യാനിക്കുകയായിരുന്നു എഴുത്തച്ഛനടക്കം പലരും എന്നു ഞാന്‍ തെറ്റിദ്ധരിച്ചുപോയി. എഴുത്തച്ഛന്റെ രാമായണം വായിക്കാത്തവര്‍ കവിത എഴുതരുതെന്നും എനിയ്ക്കറിയില്ലായിരുന്നു. ക്ഷമിക്ക്.

'എന്തുമെഴുതാം അത് മനസ്സിലായില്ലെന്നു വായനക്കാര്‍ പറയരുത് ഇതെവിടുത്തെ ന്യായം.'
വായനക്കാര്‍ക്ക് എന്തും ചോദിക്കാം, അതിനൊക്കെ മറുപടി പറയണം എന്നു ന്യായമുണ്ടോ?

അനിൽ@ബ്ലൊഗ് said...

എനിക്ക് ആണെല്‍ ഒന്നും മനസ്സിലാകുന്നില്ല.
ലതീഷ് മോഹന്റെ കവിതവായിച്ചിട്ട് അത് മനസ്സിലായില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ എന്താണ് തെറ്റ്?
കവി വന്ന് വിശദീകരിക്കണം എന്ന് വാശിപിടിച്ചാല്‍ അത് തെറ്റ് തന്നെയാണ്.
എഴുതുക എന്നതാണ് കവിയുടെ ധര്‍മ്മം, തന്റെ മനോധര്‍മ്മവും ബൌദ്ധിക നിലവാരവും വച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് വായനക്കാരന്റെ ധര്‍മ്മം.
ലതീഷിന്റെ പലകവിതകളും വായിച്ചിട്ട് എനിക്ക് ഒന്നും മനസ്സിലാവാറില്ല, എന്നാലും വാക്കുകള്‍ കോര്‍ത്ത് വരച്ചിട്ടിരിക്കുന്ന ചിത്രം കാണാന്‍ ഞാന്‍ സ്ഥിരമായി പോവും.

കാവലാന്‍ said...

വീണുകിടക്കുന്ന ഒരു പൂവ്/കല്ല്/കരട്/കാഞ്ഞിരക്കുറ്റി നാലു പേര്‍ നോക്കിക്കാണുമ്പോള്‍ ഒരുവന് അതുവെറും വാടിവീണത്,മറ്റൊരുവന് മുറ്റത്തൊരു കരട് ഇനിയൊരുത്തന് അതുവല്ല തീറ്റയോ,വളമോ ശല്യമോ മറ്റെന്തെങ്കിലും! ഒരാള്‍ മാത്രം അതില്‍ ഒരു ജീവിതം കാണുന്നു അതിലൂടൊരു കാലത്തെ കാണുന്നു ഒരുപാടൊരുപാട് കഥകള്‍ കാണുന്നു.അതയാള്‍ പകര്‍ത്തിവച്ചത് ഒന്നാമനും,രണ്ടാമനും,മൂന്നാമനും അത്തരം മനോഗതിക്കാര്‍ക്കും എങ്ങനെ മനസ്സിലാക്കാനാവും? അഥവാ അവര്‍ എന്തിനതു മനസ്സിലാക്കണം? ആരെക്കൊണ്ട് അവര്‍ക്കതുമനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കും?

കനകച്ചിലങ്കയുംകാഞ്ചനക്കാഞ്ചിയുമുള്ളകവിതയെ വിട്ട് വിയര്‍പ്പും, കണ്ണീരും,പൊട്ടിച്ചിരികളും,മൗനവും, അലര്‍ച്ചകളുമുള്ള കവിതകളെ സ്വീകരിച്ചില്ലെങ്കിലും നിരാകരിക്കാന്‍ 'ഭൂലോകം' വിചാരിച്ചിട്ടു കഴിഞ്ഞിട്ടില്ല
പിന്നെയാണ് 'ബൂലോകം'! അനിവാര്യതകളെ അംഗീകരിക്കാന്‍ ആസ്വാദകന്‍ ശീലിക്കുകതന്നെയാണ് വേണ്ടത്.പ്രതികാര ബുദ്ധിയോടെ വസ്തുതകളെ സമീപിച്ചവരോട് മഹാകവി പറഞ്ഞത് 'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം' എന്നാണ് മാറുവിന്‍ ചട്ടങ്ങള്‍ക്കനുസരിച്ച് എന്നല്ല.

രഞ്ജിത് വിശ്വം I ranji said...

ആദികവി വാല്മീകിയാണ് രാമയണം എഴുതിയതെന്നുള്ള അറിവിനൊക്കെയുള്ള വിവരമൊക്കെയുണ്ട് സുഹ്രുത്തേ പരിഹസിക്കാതെ. ഞാന്‍ പരാമര്‍ശിച്ചത് മലയാളത്തില്‍ എഴുതപ്പെട്ട എഴുത്തച്ഛന്റെ രാമായണത്തെക്കുറിച്ചാണ്. താങ്കളും ലതീഷ് മോഹനും ഒക്കെ കവിതാ രചനയ്ക്ക് ഉപയോഗിക്കുന്ന ഭാഷ മലയാളമാണല്ലോ അല്ലേ. പിന്നെ പാവം വാല്മീകിയെ ഒക്ക് ഇതിലേക്ക് പിടിച്ചു വലിച്ചിടുന്നത് എന്തിനാണ്.

അര്‍ക്ക് എന്താണീ രാജ്യത്ത് ചെയ്യാന്‍ പറ്റാത്തത്. എഴുത്തച്ഛന്റെ രാമായണം വായിച്ചും കവിതയെഴുതാം ഒന്നാം ക്ലാസിലെ അക്ഷരമാല വായിച്ചിട്ടും കവിതയെഴുതാം. അതൊക്കെ താങ്കളുടെ ഇഷ്ടം.

ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കാം.പക്ഷെ അതു കൊണ്ട് അ ചോദ്യങ്ങളുടെ പ്രസക്തി നഷ്ടപ്പെടുന്നില്ല. മറിച്ച് ഒരോ പ്രാവശ്യം മറുപടി പറയാതെ ഒഴിഞ്ഞു മാറുമ്പോഴും ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ അവിടെ കാണും.

ചമ്പു രണ്ടാമന്‍ said...

കവിതയാകട്ടെ ചിത്രമാകട്ടെ സിനിമയാകട്ടെ എന്തു കലാരൂപമായാലും അത് എല്ലാത്തരം ജനങ്ങളോടും സംവദിക്കുന്നതായിരിക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം

it is not "vineetha" or her sister "vinaya' its called their uncle "Fascism"

അനിലന്‍ said...

എന്തു ചോദ്യം രഞ്ജിത്തേ?
എനിക്കാകെ മനസ്സിലായതു മൂന്നു കാര്യങ്ങളാണ്‌
1) താങ്കള്‍ എഴുത്തച്ഛനെ വായിച്ചിട്ടുണ്ട്
2) വേറെയൊന്നും വായിച്ചിട്ടു മനസ്സിലാകുന്നില്ല
3) താങ്കളുടേത് ഒരു പാഴ് മനസ്സാണ്‌.

ഇതു മൂന്നും എന്റെ കുറ്റമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ കുറ്റമാണെന്ന് മൂന്നാമതൊരാള്‍ പറഞ്ഞാല്‍ ഞാന്‍ താങ്കളോട് മാപ്പു ചോദിക്കുന്നതായിരിക്കും.

രഞ്ജിത് വിശ്വം I ranji said...

ഹ ഹ ഹ .. അനിലാ.. നമ്മുക്കിതിവിടെ നിര്‍ത്താം.
1. ഞാന്‍ രാമയണം വായിച്ചിട്ടുണ്ട്.
2. വേറെപലതും വായിച്ചിട്ടുണ്ട് മനസ്സിലാക്കിയിട്ടുമുണ്ട്. നിങ്ങളെപ്പോലെ ബുദ്ധിജീവി നാട്യങ്ങളുള്ള അത്യന്താധുനികരുടെ മഹാകാവ്യങ്ങള്‍ വായിച്ചാലാണ് ഒരു ചുക്കും മനസ്സിലാകാത്തത്.
3.ഇതു വരെ ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയതില്‍ നിന്നും താങ്കള്‍ക്ക് മനസ്സിലായതായി മുകളില്‍ താങ്കള്‍ പറഞ്ഞ മൂന്നു ചോദ്യങ്ങളെയുള്ളുവെന്ന്‍ മനസ്സിലായ നിമിഷം ഇവിടെ വന്നു വെറുതെ സമയം കളയാന്‍ ബുദ്ധി ഉപദേശിച്ച എന്റെ പാഴ് മനസ്സിനെ ഞാന്‍ പഴിക്കുന്നു.
4. എന്തിനാണ് താങ്കള്‍ മാപ്പു ചോദിക്കുന്നത്.
എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.
ഇനി ഈ വഴി വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം. എന്നോട് സംസാരിച്ച് താങ്കളുടേ ബൌദ്ധിക നിലവാരത്തിനു കോട്ടം തട്ടണ്ട.

അനിലന്‍ said...

1) താങ്കളെയോ താങ്കളുടെ കവിതകളെയോ വിലകുറച്ചു കാണുവാനോ അധിക്ഷേപിക്കാനോ എനിക്കുദ്ദേശമില്ല. ഞാനതിനാളുമല്ല.

2) നിങ്ങളെപ്പോലെ ബുദ്ധിജീവി നാട്യങ്ങളുള്ള അത്യന്താധുനികരുടെ മഹാകാവ്യങ്ങള്‍ വായിച്ചാലാണ് ഒരു ചുക്കും മനസ്സിലാകാത്തത്.

ഇതു രണ്ടും രഞ്ജിത് പറഞ്ഞത്.
നിങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് ഞാന്‍ സമ്മതിച്ചു തന്നാല്‍ രണ്ടാമതെഴുതിയത് ഉണ്ടാകുമായിരുന്നില്ല അല്ലേ?
ഒക്കെ നിങ്ങള്‍ സ്വയം തീരുമാനിക്കുന്നു. ഞാനെന്തു പറയാന്‍!

രഞ്ജിത് വിശ്വം I ranji said...

മനസ്സിലാകുന്നില്ല എന്നു പറഞ്ഞത് അധിക്ഷേപിക്കലായി തോന്നുന്നെങ്കില്‍ ഞാനെന്തു പറയാന്‍ .
മനസ്സിലാകുന്നില്ല എന്നത് മൂന്നു തരം.ഇത് ഒന്നു കൂടി പറയാന്‍ വരേണ്ടി വന്നു.

അനിലന്‍ said...

'നിങ്ങളെപ്പോലെ' ബുദ്ധിജീവി നാട്യങ്ങളുള്ള അത്യന്താധുനികരുടെ മഹാകാവ്യങ്ങള്‍...

ഇതില്‍ എന്താണുള്ളത്?

'നിന്റെ കവിത എനിക്കു മനസ്സിലാകുന്നില്ല' എന്നു മാത്രമേ ഇതിനര്‍ത്ഥമുള്ളൂ എന്നുണ്ടോ? അങ്ങനെയാണെങ്കില്‍ എന്റെ കവിതകളായിരുന്നോ താങ്കളുടെ വിഷയം?

എഴുത്തച്ഛന്‍ said...

അനിലോ,
എന്തു പുണ്ണാക്കാണ് താനീ വിളിച്ചു കൂവുന്നത്.
ലതീഷ് മോഹന്‍ എന്ന മഹാ കവിയുടെ കാവ്യങ്ങള്‍ ഒരു ചുക്കും ഒരു മനുഷ്യേനും പുടികിട്ടില്ലെന്നത് സത്യും തന്നെയല്ലെ?
താനെന്തോന്നാ അവിടെ കാച്ചി വച്ചിരിക്കുന്നത് ,മലയണ്ണാനെയോ മരമാക്രിയെയോ എന്തോ കെട്ടഴിച്ചു വിട്ടെന്നോ എന്തരോ.
അതു വല്ലതും കവിതയുമായി ബന്ധമുള്ളതാണോടെ?
വായിച്ച് ലവന്‍, കവി , ചിരിച്ചു തുള്ളിക്കാണും

രഞ്ജിത് വിശ്വം I ranji said...

താങ്കളേയും ലതീഷിനെയൂമൊക്കെപ്പോലെ ഭൂരിപക്ഷത്തിനു മനസ്സിലാകാത്ത കവിതയെഴുതി അത് മനസ്സിലാകുന്നില്ലെന്നു പറയുന്നവരെ ബുദ്ധിജീവി നാട്യം കൊണ്ട് നേരിടുന്നവരില്ലേ അവരുടെ കവിതകളാണ്. മനസ്സിലാകാതെ പോകുന്നത്.. എനിക്കു മാത്രമല്ല ഭൂരിപക്ഷത്തിന്..താങ്കളുടെ ഭാഷയില്‍.

ഇപ്പോള്‍ സംഗതി ക്ലിയര്‍ ആയി എന്നു വിചാരിക്കുന്നു.

::സിയ↔Ziya said...

“ലോലചർമ്മത്തിന്നടിയിലൊഴുകുന്ന
നീലസംഗീതം നിറഞ്ഞ ഞരമ്പിനെ
ഞാനുമ്മവെച്ചു തുടിപ്പിച്ചൊരോർമ്മയിൽ
നീ ഒരു ജന്മം പിരിഞ്ഞു ജീവിക്കുമോ?”

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയിലെ നാലു വരികളാണ്. ആര്‍ക്കെങ്കിലും മനസ്സിലായില്ലാന്നുണ്ടോ?

കാര്യം അതല്ല.

ഇതു പോലെ നാല് വരി എഴുതാന്‍ ഇന്ന് മലയാളബ്ലോഗിന്റെ കൊമ്പത്തുള്ള കൊടികെട്ടിയ ഒരു ബുദ്ധിജീവിക്കവിക്കും ആയുസ്സ് കാലത്ത് കഴിയില്ല. മൂന്നരത്തരം.

ഗീർവാണൻ said...

വഴി തെറ്റി വന്ന കമന്റാണിതെന്ന്‌ കരുതേണ്ടാ അനിലകുമാരാ.....!

ഈസ്വരാ എന്തൊക്കെയാണിവിടെ നടക്കുന്നത്‌..?
ആ പരട്ട വരികളെക്കുറിച്ചാണോ വീണ്ടും ഇവിടെ ചർച്ച..? ഞാൻ അവിടെയിട്ട പല കമന്റുകളും അവിടെയില്ലാത്തതിൽ തെല്ലും രോഷമില്ല. തെറിയാണവിടെ എഴുതേണ്ടത്‌ എന്നിട്ടും വേണ്ടന്നുവച്ചു. പത്രക്കുറിപ്പുകൾ നമുക്കു വായിച്ചാൽ മനസ്സിലാകും. പുതുകവിത അതിനെക്കാളും കഷ്ടമാണ്‌. സത്യത്തിൽ ഭാഷയെ വികൃതമാക്കുന്ന (ഞാൻ തെറിവിളിക്കുന്നത്‌ മനപ്പൂർവ്വം, സഹികെട്ടിട്ട്‌) ഇവനെയൊക്കെ തുണിയില്ലാതെ നടുറോഡിൽ നിർത്തി കൂമ്പിനിട്ടു കുത്തണം...കഷ്ടം....! കവിയല്ലെന്ന്‌ പറഞ്ഞ്‌ വെറുമൊരു വായനക്കാരനായി ഒതുങ്ങാനിഷ്ടപ്പെടുന്നവർ എഴുതും നല്ല
കവിത. ലതീഷേ നിന്റെ പിള്ള കളിയല്ല ഈ കവിതയെഴുത്ത്‌. വൃത്തവും, പ്രാസവുമറിയില്ല, പോട്ട്‌, താളവും, ഭാഷാശുദ്ധിയുമില്ലെങ്കിൽപിന്നെ എന്തെര്‌ കവിതയാടോ മരക്കെഴങ്ങാ നീയൊക്കെ പടച്ചുവിടുന്നത്‌. ഉദാത്തമായ ഒരു വരിയെങ്കിലും വായിച്ചിട്ടുണ്ടോ നീ..? ആദ്യം, ചങ്ങമ്പുഴ, വൈലോപ്പിള്ളി, അക്കിത്തം, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ, ഓ.എൻ.വി., ബാലചന്ദ്രൻ തുടങ്ങിയവരൊക്കെ ആരാണെന്ന്‌ അന്വേക്ഷിക്ക്‌..അതിനുശേഷം മതി കവിത ഉണ്ടാക്കല്‌... ഭാവന പോലും... ഫൂ.. ഡോക്ടർമാർ മരുന്നിന്‌ ചീട്ടെഴുതുന്നതുപോലും മനസ്സിലാക്കാം, നീയൊക്കെ കവിതയെന്ന പേരിൽ ഒലത്തുന്നതുമാത്രമറിയില്ല. അപ്പൊ ന്യായം അത്‌ വായനാക്കരന്റെ അറിവുകേടും, ചിന്താശ്യൂന്യതയുമൊക്കെ..! ഭാഷയിലും, സാഹിത്യത്തിലും പരിജ്ഞാനവും, ബിരുദവും, മനോവ്യാപാരവും, അറിവും, അനുഭവുമൊക്കെയുള്ളവർ ഇവിടെയുണ്ടെന്നുള്ളകാര്യം വിസ്മരിക്കരുത്‌. തെറി കമന്റുകൾ എന്തുകൊണ്ടെഴുതിപ്പോകുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ നീ..? അതിന്‌ നീ കവിതയെന്ന പേരിൽ വായിക്കുന്ന നിന്റെ കൂട്ടാളികളുടെ വാചകസർത്തുകളെ ആദ്യം നിഷേധിക്കണം, അതിനുശേഷം നമുക്കിപ്പോഴും കൈമുതലായുള്ള, കാണാതെ പോകുന്ന കവിതയുടെ പച്ചപ്പിലേയ്ക്ക്‌ തിരിച്ചു നടക്കണം. ഏതാണ്ടെങ്കിലും വായിച്ചുവന്നശേഷം ഇവിടെ കാണുന്ന ഗവിതകളെ വായിക്കണം, ആസ്വദിക്കാൻ പരമാവധി ശ്രമിച്ചു നോക്കണം, അപ്പൊ നിന്റെ ഉള്ളിൽ നിന്നു തെറി താനെ പുറത്തുവരും... നിന്റെ ആ ചവറിന്‌ അവിടെ ആരും വന്ന്‌ തെറിവിളിച്ചില്ലല്ലോ, ഈ കൂതറ ഞാനടക്കം..? കമന്റുകൾ ഡിലിറ്റയതും, മനസ്സിലാകാത്ത കപിതകളെ മനസ്സിലാക്കി കൊടുക്കാതിരുന്നതും ലതീഷിന്റെ തെറ്റ്‌..ഇനിയെങ്കിലും സ്വയം അവഹേളിക്കാതെ രണ്ടക്ഷരം വായിക്കാൻ നോക്കു, എന്നിട്ട്‌ തീരുമാനിക്ക്‌ ജനത്തെ കൊല്ലണോ വേണ്ടയോ എന്ന്‌..
വിഷ്ണു പ്രസാദൻ, ടി.പി. അനിലകുമാരൻ, കുഴൂറാശാൻ, സഗീറണ്ണൻ, നസീറപ്പി, ഹാരിസ്‌ ചെല്ലക്കിളി അങ്ങിനെ എത്രയെത്ര സാഹിത്യഭോഷന്മാർ...കുഴൂരിൽ എന്തോ മിന്നലാട്ടങ്ങളുണ്ടെങ്കിലും അത്‌ കവിതയാണോ..? പൊട്ടക്കുളത്തിലെ തവളകൾ...! രഞ്ജിത്‌ വിശ്വത്തിന്‌ നന്ദി.. ഭാഷയോടും, കവിതയോടുമുള്ള ഈ സ്നേഹത്തിന്‌.. പ്രതികരണത്തിന്‌... ഇത്തരം
ഗൂഡാർത്ഥഹൃദയരായ നക്സലറ്റ്‌ കവികളെ കാലം തന്നെ തുടച്ചു നീക്കും...!

വിഷ്ണു പ്രസാദ് said...

കാലം അതിന്റെ പണി ചെയ്യട്ടെ,പൊട്ടക്കുളത്തിലെ തവളകള്‍ അവരുടെ പണിയും...

Anonymous said...

ഇടക്കിടക്ക് ആത്മപരിശോധന നല്ലതാണ് വിഷ്ണു മഹാ കവേ. പൊട്ടക്കുളത്തിലെ തവളയാണെന്നെങ്കിലും സമ്മതിച്ചല്ലൊ..

വിഷ്ണു പ്രസാദ് said...

അനോണിമസ് ചങ്ങാതീ,ആത്മ പരിശോധന കഴിഞ്ഞിട്ട് വേറൊന്നിനും നേരമില്ലാത്ത അവസ്ഥയിലാണ് ഞാന്‍ എന്നറിയാമല്ലോ.എന്റെ ലോകം പൊട്ട(എനിക്കെങ്കിലും നല്ലതും)ക്കുളമാണെന്നും ഞാനതിലെ തവളയാണെന്നും സമ്മതിക്കാതിരിക്കാന്‍ മാത്രം അഹങ്കാരം എനിക്ക് ഉണ്ടായിട്ടില്ല.നിങ്ങള്‍ നിങ്ങളുടെ കണ്ണുകളെ വിശ്വസിക്കുന്നു,ഞാനെന്റെയും.ഒരേ കാഴ്ചയുടെ അസാധ്യത മാത്രമാവാം നമ്മെ രണ്ടു പേരാക്കുന്നത്.അത് അങ്ങനെ തന്നെയിരുന്നോട്ടെ.

എഴുത്തച്ഛന്‍ said...

വിഷ്ണുവണ്ണ ,
ങ്ങള് ലേശം ഭേദമാ, ന്നാലും സ്ഥലം വിട്.

അനിലന്‍ said...
പുറത്തേക്ക്‌ പുറത്തേക്ക്‌
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്‌
തിരമാല പോലെ വന്നടിച്ച്‌
ചിതറുന്ന കാട്ടുപൂച്ചകള്‍,

പണ്ട് കാടു കാണാന്‍ പോയപ്പോള്‍ ഒരു മലയണ്ണാനെ കുടുക്കി. പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടി ടെന്റിന്റെ തൂണില്‍ കെട്ടിയിട്ടു. കയറെന്ത് കെട്ടെന്ത് എന്നറിയാത്ത മലയണ്ണാന്‍ കയര്‍ദൂരത്തോളം കുതിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പാവം തോന്നി അതിനെ അഴിച്ചു വിട്ടു.
ശരീരത്തിന്റെ ഭിത്തികളിലേക്ക്‌/
തിരമാല പോലെ വന്നടിച്ച്‌/
ചിതറുന്ന കാട്ടുപൂച്ചകള്‍, ആ മലയണ്ണാന്റെ കുതിപ്പുകളെ ഓര്‍മ്മിപ്പിക്കുന്നു.
വിഷമിക്കാതിരിക്ക്. ആരെങ്കിലും എന്നെങ്കിലും തുറന്നു വിടാതിരിക്കില്ല.

അനിലാ‍,
താനവിടെ ഇട്ട കമന്റാ ഇത്.
എന്തോന്നെടേ ഇത്?
ഒന്നൂടെ വായിച്ചേച്ചും നോക്ക്.
എന്തൊരു മാങ്ങാത്തൊലിയാ താനെഴുതി വച്ചേക്കണേന്ന്. അവന്റെ ഒരു മലയണ്ണാന്‍.

Anonymous said...

എഴുത്തച്ഛമോനേ അനിലന്റെ ബ്ലോഗില്‍ വന്ന് വിഷ്ണുവിനോട് സ്ഥലം വിടാന്‍ പറയാന്‍ അനിലന്‍ നിന്റെ അമ്മയെ കെട്ടിയോനാണോടാ പട്ടീ

Anonymous said...

ആരും വരുന്നില്ലീ വഴി
മിഴിയില്‍ കോര്‍ത്ത ദന്ത മാല
കുരിശില്‍ പിടഞ്ഞ രാമന്‍
യോനീ തടത്തില്‍ മുത്തമിട്ട രാവണന്‍
നീയെന്റെ കവിത
നീയെന്റെ കവിത
നീയെന്റെ മാത്രം കവിത
കവിതേ വരൂ..
തുട അകറ്റിക്കിടക്കൂ...
ഞാന്‍ നിന്നിലമരട്ടെ..



ഇതെല്ലാര്‍ക്കും മനസ്സിലായാ..??

ബ്ലഡി ഫൂള്‍സ്

kadathanadan said...

അതുകൊണ്ടു തന്നെയാണ് ആ ഇരിങ്ങൽ സാർ പറഞ്ഞത്‌"ചില സാഹചര്യത്തിൽ തെറിയും മനോഹരമായ കവിതയായ്‌ മാറുമെന്ന്"

അനുരഞ്ജ വര്‍മ്മ said...

Like a poet,
You poisoned the blog-
When you posted the poem
In your buji blog
No blogger could live
A flood fell from the mouth
You, the poet
Foremost in blog and print
You rained fire on the heads of bloggers

അനിലന്‍ said...

തെറിയിലെത്തിയല്ലേ, നന്നായി.
എനിക്കും നന്നായി തെറി വിളിക്കാനറിയാവുന്നതുകൊണ്ടും ഈ എഴുതുന്ന അണ്ണന്മാരെ നന്നായി അറിയാവുന്നതുകൊണ്ടും ഞാന്‍ കമന്റ് ഓപ്ഷന്‍ പൂട്ടുന്നു.

അനിലന്‍ said...
This comment has been removed by the author.
കുഴൂര്‍ വില്‍‌സണ്‍ said...

"അയ്യേ ഇതാണോ ജനം ബഹളം വയ്ക്കുന്ന ലതീഷ് മോഹന്‍റെ കവിത???
ഷമിക്കണം. എനിക്കു വിവരമില്ലാഞ്ഞിട്ടായിരിക്കും... "

മാഷ് കുമാരനാശാനില്‍ തുടങ്ങിയത് നന്നായി. ആളുടെ കവിത വന്നപ്പോള്‍ ഉണ്ടല്ലോ മലയാളത്തില്‍ ഉണ്ടായ പുകില്‍ വല്ലതും അറിഞ്ഞിട്ടുണ്ടോ. ഇല്ലെങ്കില്‍ അറിയണം .

അത് ഈ വൌ വൌ എന്ന് പറയണ ശ്ലോകകാര്ക്ക് ഒന്നും പുടിച്ചില്ലാ എന്നറിയണേ. 70 നു ശേഷം ജനിക്കേണ്ടി വന്ന കുറെ പേരുണ്ടുവിടേ. അവരുടെ ജീവിതം എഴുതാന്‍ ആ ഭാഷ വയ്യപ്പ.

അടുത്ത കമന്റ് കു ചേര്ത്തായാല്‍ ക്ക്ഷമിക്കിക്കണേ

വിശുദ്ധഭാവന said...

ആദ്യമേ രഞ്ജിത് വിശ്വത്തിനൊരു ഓഫ്; താങ്കളും ലതീഷ് മോഹനും എഴുതുന്നത് മലയാളമാണല്ലോ അല്ലേ എന്ന താങ്കളൊടെ ചോദ്യത്തിനു പ്രസക്തിയില്ല. കാരണം ലതീഷിന്‍റെ ഭാഷ വേറേതോ ആണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു കഴിഞ്ഞു.

ഇനി അനിലനോട്;

അയ്യപ്പപ്പണിക്കരും, ഇടപ്പള്ളിയും, ലതീഷ് മോഹനും. കൊള്ളാം നല്ല താരതമ്യപ്പെടുത്തല്‍. നാണമില്ലേ കാലാതിവര്‍ത്തിയായ ഒട്ടനവധി കവിതകള്‍ കൊണ്ട് ബലയാളത്തെ സമ്പന്നമാക്കിയ ആ കവികളെ ഇങ്ങനെ അനാദരിക്കാനും അപമാനിക്കാനും?

പിന്നെ മറ്റൊന്നുള്ളത്, താങ്കളുടെ കവിതകളും ചിലതൊക്കെ എനിക്കു വായിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് താങ്കള്‍ ഈ രീതിയില്‍ സംസാരിക്കുന്നതില്‍ തീരെയും അത്ഭുതം തോന്നുന്നില്ല. പ്രിയ സുഹൃത്തേ, ഇങ്ങനെ കിടന്നു കഷ്ടപ്പെട്ടാലൊന്നും കവിയാകാമെന്നു വ്യാമോഹിക്കണ്ട. അത് ഓരോ ജന്മങ്ങളുടെ സവിശേഷതയാണ്. അല്ലാതെ പുസ്തകം വായിച്ചാലോ, കള്ളു കുടിച്ചാലോ വരുന്ന സാധനമല്ല കവിത. (താങ്കള്‍ പുസ്തകം വായിച്ചെന്നോ കള്ളു കുടിച്ചെന്നോ ഞാന്‍ പറയുന്നില്ല. പൊതുവേ പറഞ്ഞതാണ് നിങ്ങള്‍ ഈ വാചകം പൊക്കിയെടുത്തുകൊണ്ടു വരുമെന്നെനിക്കറിയാം)

ലതീഷിനോട് അനോണി ചോദിച്ചത് ഞാനും കണ്ടതാണ്. അറിയാനുള്ള ആഗ്രഹത്തോടെ തന്നെ ചോദിച്ചതാണെന്ന് വളരെ വ്യക്തം. അന്നേരം ബുദ്ധിജീവി കളിക്കുകയും, ലോകത്തെങ്ങുമില്ലാത്ത മണ്ടന്‍ സിദ്ധാന്തങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്യുന്നത്, താനെന്താണ് എഴുതി വച്ചിരിക്കുന്നതെന്ന് എഴുതിയ ആള്‍ക്കു തന്നെ നിശ്ചയമില്ലാതെ വരുന്ന അവസരത്തിലെ ദൈന്യതയാര്‍ന്ന ഒരു ചിത്രമാണ്. അയാള്‍ വിശദീകരികേണ്ടതില്ല മറ്റാരെങ്കിലും പറഞ്ഞു തരൂ എന്നു ചോദിച്ചപ്പോള്‍ ന്യായം പറഞ്ഞവര്‍ക്കും ഇതേ സിദ്ധാന്തങ്ങളേയുള്ളൂ. ചോദിച്ച ചോദ്യത്തിനുത്തരമില്ല. സ്വയം എഴുത്തുകാരെന്നു വിശ്വസിക്കുന്നുവെങ്കില്‍ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു ആ പ്രവൃത്തിയെന്ന് തിരിച്ചറിയേണ്ടതുണ്ട്‌.

ഇനി മറ്റൊന്ന്, സിയ പറഞ്ഞതു കണ്ടു കാണുമല്ലോ? അപ്പോള്‍ കാര്യം അതാണ്. അങ്ങനെയൊന്ന് കടഞ്ഞെടുക്കണമെങ്കില്‍ അത് കവികള്‍ക്കേ പറ്റൂ. നാട്യക്കാര്‍ക്ക് കഴിയില്ല തന്നെ. കഴിയുമെങ്കില്‍ ഇതാ പരസ്യമായി വെല്ലുവിളിക്കുന്നു. നിങ്ങളത് തെളിയിക്കൂ.

വിഷ്ണുപ്രസാദ്‌ ഞങ്ങള്‍ വായനക്കാരെ കാലം എന്നു വിളിച്ചത് സത്യമാണ്. ഒന്നുമില്ലെങ്കിലും നിങ്ങള്‍ക്ക് വസ്തുതകളെ തരംതിരിച്ചു കാണാനുള്ള ശേഷിയുണ്ട്.

അതുകൊണ്ട് തനിക്കറിയാന്‍ വയ്യാത്ത/വഴങ്ങാത്ത പണിയാണിത് എന്ന് ബോദ്ധ്യമാകുന്നതു വരെ എഴുതിക്കോളൂ. അതല്ലെങ്കില്‍ നീയൊരു കവിയാണെന്ന് സ്വന്തം വാക്കുകള്‍ തന്നെ വിളിച്ചു പറയുന്ന കാലം വരെ ആ ഒരു സിദ്ധിക്കായി തപസ്സു ചെയ്യൂ. പക്ഷേ ഏതെങ്കിലുമൊരു നല്ല കവിത കാണാന്‍ കൊതിച്ചു നടക്കുന്നവരെ ‘കവിത’ എന്ന ലേബലില്‍ ഈ വൃത്തികേടുകളെഴുതി ആകര്‍ഷിച്ച് പരീക്ഷിക്കരുത്. ഇതൊരപേക്ഷയാണ്.

ബൂലോക ആധുനിക മഹാകവികള്‍ എന്നു ഞെളിയുന്നവരില്‍ അഹങ്കാരവും, ഞാനേതോ അവതാരം എന്ന ധാര്‍ഷ്ട്യവുമല്ലാതെ വേറെ ഒരു ഗുണവും കാണാഞ്ഞതുകൊണ്ടാണ് പ്രതികരിച്ചു പോകുന്നത്. ഇതൊന്നുമല്ല ആധുനിക കവിതയും ഉത്തരാധുനിക കവിതയും. (പഠിപ്പിച്ചു തരാന്‍ സമയമില്ല.)

ഈ കമന്‍റ് ഇവിടെ അധികസമയം ഉണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നില്ല

അനിലന്‍ said...

പ്രിയ ഡോക്ടര്‍ ദേവിപ്രിയ പ്രിയദര്‍ശിനി

മലയാളബ്ലോഗുകവിതകളില്‍ ഓക്റ്റോബര്‍ വിപ്ലവമുണ്ടാക്കാന്‍ ഇറങ്ങിയ കുറേ പ്രതിഭാശാലി/നി കളുടെ ഐഡികളില്‍നിന്ന് വരുന്ന ഗീര്‍വാണങ്ങള്‍ കാണുന്നുണ്ട്. സത്യം പറഞ്ഞാല്‍ ( ദേവിയാണേ നിങ്ങള്‍ വിശ്വസിക്കില്ല, എന്നാലും പറയാം) ഇടയ്ക്കിടെ കവിതയെഴുതാതിരുന്നാല്‍ എനിയ്ക്ക് വല്ലാത്ത ഒരിതാണ്‌. ഗള്‍ഫില്‍ ഒറ്റയ്ക്ക് ജീവിക്കുന്നതുകൊണ്ടാകും. അതുകൊണ്ടു മാത്രമാണു ഇങ്ങനെയൊക്കെ ചെയ്യുന്നത്. ബ്ലോഗിലെഴുതുന്നതല്ലാതെ ഇതൊന്നു വായിക്കൂ എന്ന് നിങ്ങള്‍ക്ക് ഞാനൊരു പേഴ്സണല്‍ മെയില്‍ ഒരിക്കലും അയച്ചിട്ടില്ല. മടിയില്‍ മലര്‍ത്തിക്കിടത്തി വായിലൊഴിച്ചു തരാന്‍ നിങ്ങള്‍ കൊച്ചുകുട്ടിയുമല്ല, നമ്മള്‍ തമ്മില്‍ അറിയുകയുമില്ല. നിങ്ങള്‍ക്കെന്റെ കവിത ഇഷ്ടമായില്ലെങ്കില്‍ ഓരോ കവിതയുടെ അടിയിലും കമന്റ് ഓപ്ഷനുണ്ട്. അവിടെ അത് പറയുകയായിരുന്നു ശരി എന്നെനിക്കു തോന്നുന്നു. എന്റെ ശരികള്‍ നിങ്ങളുടെ ശരികേടുകള്‍ ആയതുകൊണ്ടാണല്ലോ ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പലതും പലര്‍ക്കുമൊപ്പം നിങ്ങളും പറയുന്നത്.
കള്ളുകുടിയെക്കുറിച്ചു പറഞ്ഞാല്‍ മിണ്ടാതിരിക്കാന്‍ ഞാന്‍ കള്ളുകുടിച്ചു നിങ്ങളുടെ (വീട്ടിലെ) കോളിംഗ് ബെല്ലില്‍ അസമയത്തു വന്നു വിരലമര്‍ത്തിയിട്ടൊന്നും ഇല്ലല്ലോ? അതെന്റെ വ്യക്തിപരമായ കാര്യമാണ്‌.

എനിക്ക് വായിച്ചിട്ടു മനസ്സിലായിട്ടില്ലാത്തതിന്റെ അനുഭവം പറയാനാണ്‌ അയ്യപ്പപ്പണിക്കരേയും ഇടപ്പള്ളിയേയും സൂചിപ്പിച്ചതെന്ന് മനസ്സിലാക്കാന്‍ പോലുമുള്ള മൂളയില്ലാത്ത നിങ്ങള്‍ എന്തിലാണ്‌ ഡോക്ട്റേറ്റ് എടുത്തതെന്നാണ്‌ എന്റെ അത്ഭുതം! ഒരാശ്ചര്യചിഹ്നമിട്ടാലൊന്നും അതു തീരില്ല.
സ്ത്രീകളോട് മാന്യമായി സംസാരിക്കണമെന്നാണ്‌ എന്റെ ആഗ്രഹം. ഇങ്ങോട്ടുള്ള മാന്യതയേ ആണായാലും പെണ്ണായാലും തിരിച്ചു കൊടുക്കാവൂ എന്ന് തീരുമാനിച്ചിട്ടുമുണ്ട്. ധാര്‍ഷ്ട്യമായി കാണില്ലെന്നു കരുതുന്നു.
നിങ്ങള്‍ സൂചിപ്പിച്ചതുപോലെ ജന്മെടുക്കുമ്പോള്‍ സവിശേഷമായി കിട്ടുന്ന ചിലതുണ്ട്, അച്ഛന്റേയും അമ്മയുടേയും ഗുണങ്ങള്‍. ഡോക്ടറേറ്റെടുത്തതുകൊണ്ടൊന്നും അതുണ്ടാകണമെന്നില്ല.

വിശുദ്ധഭാവന said...

നിങ്ങളോട് ഇതിന് ഞാന്‍ പറയേണ്ട മറുപടി നിങ്ങളുറ്റെ കമന്‍റിന്‍റെ അവസാനഭാഗത്തു തന്നെയുണ്ട്. കൂടുതല്‍ വിശദീകരിക്കാന്‍ താല്പര്യമില്ല.

അനിലന്‍ said...

അതു ശരി
വടി കൊണ്ടു തന്ന് എന്നെ അടിക്കൂ അടിക്കൂ എന്ന് കരഞ്ഞിട്ട് അടി കൊണ്ടപ്പൊ കൊണകൊണാന്ന് പറയുന്നോ?

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

ഞാന്‍ കരുതി തെറികള്‍ എനിക്കുമാത്രമെ കിട്ടിയിട്ടുളളൂവെന്ന്‌. ഇവിടെ തമാശകള്‍ കൂടിയുണ്ട്‌