Saturday, October 27, 2007

നോവല്‍ തുടങ്ങുന്നു...

...... ഭാസ്കരന്‍ ജനല്‍ തുറന്ന് പുറത്തേയ്ക്ക് നോക്കി. ജനലിലൂടെ മുറിയിലേയ്ക്ക് ചൂട് കുത്തിയൊഴുകുവാന്‍ തുടങ്ങി. വെയില്‍ മുടിയഴിച്ചാടുന്ന നട്ടുച്ചകളില്‍, തുറന്ന പണിയിടങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലിചെയ്യിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഷാര്‍ജ്ജയിലും ദുബായിലുമൊക്കെ വര്‍ക്ക് സൈറ്റുകളില്‍ ചൂടു സഹിക്കാതെ പണിക്കാര്‍‍ തളര്‍ന്നു വീഴുന്നുവെന്ന് കേട്ടിരുന്നു.

നാട്ടിലിപ്പോള്‍ മഴയാണ്

മഴയെക്കുറിച്ചുള്ള ഓര്‍മ്മയുണ്ടായതും അവനെ തളര്‍ച്ച ബാധിച്ചു. ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി. കട്ടിലില്‍ വലിഞ്ഞു കയറുമ്പോള്‍ അവന് കാലുകളുടെ ബലം നഷ്ടപ്പെടുവാന്‍ തുടങ്ങിയിരുന്നു. രാവിലെ മുതല്‍ ഒഴിഞ്ഞു നിന്ന പനി തിരിച്ചെത്തിയിരിക്കുന്നു. അവന്‍ ബ്ലാങ്കറ്റുകൊണ്ട് തലവഴി മൂടിക്കിടന്നു.

മഴ പെയ്യുവാന്‍ തുടങ്ങി

പൊടിപിടിച്ചു നിന്ന മരങ്ങളാണ് ആദ്യം മഴയെ തൊട്ടത്. കോരിത്തരിച്ചുപോയി അവയ്ക്ക്. മണ്ണിനടിയില്‍ വറ്റും വെള്ളവും പരതിക്കൊണ്ടിരുന്ന വേരുകള്‍ പോലും പിടഞ്ഞുണര്‍ന്നു. പുതുതായി രൂപം കൊണ്ട ജലധമനികള്‍ പാടങ്ങളേയും പുഴയേയും കൂട്ടിക്കെട്ടി. പുഴയില്‍നിന്നും മീനുകള്‍ കൂട്ടമായി ജലധമനികളിലൂടെ പുറപ്പെട്ടു. ഗര്‍ഭപാത്രം തേടിയുള്ള പുംബീജങ്ങളുടേതുപോലെയാണ് കൊച്ചുതോടുകളിലൂടെയുള്ള മീന്‍കൂട്ടങ്ങളുടെ യാത്ര. തോടുകള്‍ പാടങ്ങളുടെ അകങ്ങളിലേയ്ക്കു തുറന്നു. ഇളം ജലത്തില്‍ മീനുകള്‍ പാടങ്ങളുടെ മുലയുണ്ടു. പരല്‍, ചൂട്ടക്കണ്ണന്‍, കരിപ്പിടി, വരാല്‍, വയമ്പ്... മീനുകള്‍ ജലസസ്യങ്ങള്‍ക്കിടയില്‍ അമ്പസ്താനി കളിച്ചു.

വരണ്ട മണ്ണിനടിയില്‍ ദീര്‍ഘനിദ്രയിലായിരുന്ന ജല സസ്യങ്ങളുടെ കിഴങ്ങുകള്‍ ഉണര്‍ന്നു. ഇളം പച്ച കഴുത്തുകള്‍ ആഹ്ലാദത്തോടെ ജലോപരിതലത്തിലേയ്ക്കെത്തിനോക്കി. ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടായിരുന്നെന്ന് അവ ആകാശത്തിനോട് കുശലം പറഞ്ഞു...........


ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍....

ഒരു നോവല്‍ എഴുതാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. അടുത്തുതന്നെ പോസ്റ്റ് ചെയ്തു തുടങ്ങും.
(പി.പി.രാമചന്ദ്രന്റെ ലളിതം എന്ന കവിതയില്‍നിന്ന് ചോദിച്ചു വാങ്ങിയതാണ് നോവലിന്റെ പേര്.)


16 comments:

അനിലൻ said...

ഇവിടെ...

ഗുപ്തന്‍ said...

തുടരന്‍ വായിക്കാന്‍ ഇഷ്ടമില്ല :(

എങ്കിലും എല്ലാ ആശംസകളും .. അനിലേട്ടനാവുമ്പോള്‍ നന്നാവും എന്നൊരു ഗാരണ്ടി ഉണ്ടല്ലോ ...

ഞാന്‍ ഒരു അര്‍ദ്ധവാര്‍ഷിക ബെയ്സിസിലൊക്കെ വായിച്ചു തീര്‍ക്കാം. :)

[ nardnahc hsemus ] said...

ഹൃദയം നിറഞ ആശംസകള്‍....

സു | Su said...

വായിക്കാം. :)

ദിലീപ് വിശ്വനാഥ് said...

തുടര്‍ന്നു വായിക്കാനുള്ള ഒരു പഞ്ച് കിട്ടിയില്ല. എന്നാലും നന്നാവും എന്ന് കരുതുന്നു. അനില്‍മാഷിന്റെ പഴയ രചനകളെപ്പോലെ.

കുറുമാന്‍ said...

ട്രിണിം................അടുത്ത ഒരു മണിയോട് കൂടി നോവല്‍ തുടങ്ങുകയായി......

ക്ലാപ്പ്, ക്ലാപ്പ്, ക്ലാപ്പ്........അനിലോ....പൂയ്......വേഗമാവട്ടെ.......ഓരോ അധ്യായവും അന്യായ സൈസില്‍ തന്നെ പോരട്ടേ.

ആശംസകള്‍

simy nazareth said...

ഇത് നോവലിന്റെ ട്രെയിലറ് അല്ലേ? ആദ്യത്തെ അദ്ധ്യായം അല്ലല്ലോ.

എനിക്കും തുടരന്‍ ഇഷ്ടമല്ല. നോവല്‍ തീരുമ്പോള്‍ എല്ലാം കൂടെ ഒറ്റപ്പോസ്റ്റ് ആയി ഇട്ടാല്‍ വായിക്കാന്‍ ചാന്‍സുണ്ട് :-)

ബാക്കി പോരട്ടെ. എല്ലാ ഭാവുകങ്ങളും.

സാല്‍ജോҐsaljo said...

നന്നായി. ഇവിടെ ഒരു മഴയുടെ കുറവുണ്ട്..

പോരട്ടെ...

Visala Manaskan said...

പ്രിയ അനിലാ.

എല്ലാവിധ ആശംസകളും. ഈ നോവല്‍ ബ്ലോഗ് സാഹിത്യത്തിനൊരു മുതല്‍ക്കൂട്ടാവട്ടേ എന്ന് ഞാന്‍ ആശംസിക്കുന്നു.

പുസ്തകം ഇന്നും വായിച്ചു. ഭയങ്കര നന്ദി.

Ajith Polakulath said...

ആശംസകള്‍!!!

ചന്ദ്രകാന്തം said...

മൂടിക്കെട്ടിയ മാനം പെയ്തൊഴിയട്ടെ....

ജ്യോതീബായ് പരിയാടത്ത് said...

nannayi :). aasamsakal anilaa.. !!

aneeshans said...

ഞാന്‍ ഇവിടെ ഉണ്ട് എന്നറിയിക്കുവാന്‍ നോവല്‍ എഴുതേ? ആറ് മാസമായി അപ്പോ നോവലെഴുതുകായാ ? അതെല്ലാം കൂടെ ഖണ്ടശ്ശ കവിതയായെഴുത്. എനിക്കതാ ഇഷ്ടം :)

Typist | എഴുത്തുകാരി said...

കാത്തിരിക്കുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അദ്യായം നിലച്ചുവൊ..?
കാര്‍മേഘത്തിന്റെ നിഴല്‍ അസ്തമിച്ചുവൊ..?
പുതുവല്‍സരാശംസകള്‍

Siji vyloppilly said...

ഞാന്‍ വായിക്കില്ല..പുസ്തകമെറക്കുമ്പോള്‍ വാങ്ങി വായിക്കും. :)