Saturday, November 15, 2008

നിന്ന നില്‍പ്പില്‍ കൈവെട്ടിയപോലെ ആ മരം (കുഴൂര്‍ വില്‍സന്‍)ആ കുഞ്ഞിക്കിളി വെപ്രാളപ്പെട്ട്‌ ചില്ലയില്‍നിന്ന് ചില്ലയിലേയ്ക്ക്‌ പറന്നിരുന്നത്‌ ഇതിലായിരുന്നു.

പ്ലാന്റില്‍ ചപ്പില വീണു നിറയുന്നു, പണിക്കാര്‍ക്ക്‌ ചൂലു താഴെ വെയ്ക്കാന്‍ നേരമില്ലെന്ന് പറഞ്ഞ്‌ ഒരു ഡാഷ്‌ മോന്‍ ഓഫീസിനു പിന്നിലെ തണലുകളെല്ലാം ഒറ്റരാത്രികൊണ്ട്‌...


തുളസീ, ദസ്തക്കീര്‍, അനീഷ്‌... തളിരുകളുടെ ആത്മാവ്‌ തേടിനടക്കുന്നവരേ... ഈ കൊമ്പുകളില്‍ പൊടിച്ചുവരുന്ന പച്ചയുടെ പേരെന്താണ്‌?

19 comments:

അനിലന്‍ said...

:(

ഗുപ്തന്‍ said...

പാവം കുഞ്ഞിക്കിളി :(

Anonymous said...

ആ മൈരന്റെ കൈ വെട്ടിക്കളയാരുന്നില്ലേ.

നജി said...

നിങ്ങള്‍ക്കെന്റെ ശരീരത്തെ കൊല്ലാം, പക്ഷെ ആത്മാവിനെ തൊടാന്‍ പോലുമാകില്ല. (കട: കിഴവനും കടലും) നിങ്ങളെന്റെ ഒരു കൈ വെട്ടൂ. ഞാന്‍ ആയിരം കൈകളായി പുനര്‍ജനിക്കും, നിങ്ങള്‍ക്ക് തണല്‍ തരാനും തോന്നുമ്പോള്‍ വെട്ടി വീഴ്ത്താനും.http://pasaki-pasaki.blogspot.com/

verloren said...

പാവം എവിടെപ്പോയിക്കാണും?
:(

kaithamullu : കൈതമുള്ള് said...

വെട്ടിയാല്‍ പിന്നേയും മുളച്ച് വരും;
കിളികള്‍ വേറെ കൊമ്പുകള്‍ തേടും.

പക്ഷേ തണല്‍ തേടി അലയുന്ന മരുഭൂമിയിലെ ജീവിതങ്ങളെന്ത് ചെയ്യും?

വേണു venu said...

കടപുഴുതി വീഴ്ത്തിയില്ലല്ലോ. കുഞ്ഞിക്കിളികള്‍ക്ക് ആശ്വസിക്കാം.

ശെഫി said...

പോട്ടേ, പഴഞ്ചനു പകരം പൂതിയത് വരട്ടെ, പുതിയ കാ‍ലത്തിലേക്ക് പാകപ്പെടുത്തിയെടുത്തത്

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

പണിക്കാര്‍ക്കു പണിയെടുക്കാന്‍ വയ്യ എന്നതിലാണല്ലോ കാര്യം. നാളെ അവര്‍ കടയോടെ പിഴുതെറിയുകയില്ലേ പാവം മരങ്ങളെ? അറ്റുപോയ കൈകള്‍ക്കു പകരം പൊടിച്ചു വരുന്ന പച്ചകളും വേദനയോടെ ഉണങ്ങിപ്പൊകില്ലേ ?

ദസ്തക്കിര്‍ said...

no one ever achieved an enlightenment under a lamp post!

Anonymous said...

SWARNAM KAAIKKUNNA MARAMANEGILUM PURAPPURATH CHAANJAL VETTANAM ENNORU CHOLLUMUND

ആചാര്യന്‍... said...

ചുമ്മാ ആര്‍ട്ടിഫിഷ്യല് മരങ്ങളു വെച്ചൂടേന്ന്... കിഴുക്കല്ലെ കുഴൂരെ..

നരിക്കുന്നൻ said...

വെട്ടിയിട്ട കൈകൾക്ക് പകരം സുന്ദരമായ നിറയെ ഇലകൾ തളിർത്ത പുതിയ കൈകൾ വരട്ടെ....

ലവൻ കാൽ വെട്ടിയില്ലല്ലോ, കയ്യെല്ലേ വെട്ടിയുള്ളൂ എന്ന് സമാധാനിക്കുക.

മയൂര said...

കടയ്ക്കൽ മെഴുവെറിഞ്ഞില്ല എന്നോർത്ത് സമാധാനിക്കാം. “ഈരില മൂവില പച്ചവിരി“ക്കിലെ ഇവ വേഗം :)

lakshmy said...

അതിജീവനം

kaithamullu : കൈതമുള്ള് said...

.........അറ്റുപോയ കൈകള്‍ കൂപ്പി
മാപ്പിരക്കുന്ന പോലെ,
കൂടു കെട്ടിയ കിളികളോടൊപ്പം
തണല് പറ്റിയ
യാത്രക്കാരാ‍ാടൊപ്പം...!
(തീക്കുനി)

Sarija N S said...

വെട്ടിക്കളഞ്ഞതിന്‍റെ തൊട്ടു താഴെ നിന്നും വീണ്ടും ജീ‍വന്‍റെ തളിരുകള്‍ മുളച്ചു വരും. അതിനു ജീവിച്ചേ മതിയാവൂ കാരണം അതു ജനിച്ചു പോയില്ലെ. പോയ തണലോര്‍ത്തു കരയാതെ വരുന്ന തണലോര്‍ത്ത് ആശ്വസിക്കാമല്ലോ :)

ABDULLAKUTTY said...

.....അല്ലെങ്കിലും ഈ മനുഷ്യത്വം മരവിച്ച കൈകള്‍
....വെട്ടിക്കളയുക മാത്രമല്ല ആസിഡ് ഒഴിച്ച് കരിച്ചു ,ഉള്‍ക്കടലില്‍ ഒഴുക്കണം...!
...അന്ന്യന്റെ കണ്ണുനീര്‍ തുടക്കാന്‍ കഴിയാത്ത ,അനാഥ ബാല്യങ്ങളുടെ നെറുകില്‍ തലോടാന്‍ കഴിയാത്ത,പിഞ്ചു പൈതങ്ങളെ കൊന്നു കാമ കേളി നടത്തുന്ന കാട്ടാള സമൂഹ ത്തിനു എന്തിനീകാരങ്ങള്‍?
-----------അബ്ദുള്ളകുട്ടി,ചേറ്റുവ.............

Sureshkumar Punjhayil said...

Valare Vedanayode... Best wishes.