Saturday, March 28, 2009

രണ്ടു പേരുകള്‍

വീടുകള്‍ക്കുമേലെ ചാഞ്ഞു നില്‍ക്കുന്ന ചമ്പത്തെങ്ങുകള്‍ക്കു കമ്പിവലിച്ചു കെട്ടലായിരുന്നു ഉസ്മാനിക്കയുടെ പ്രധാനജോലി. സൈക്കിള്‍ റിമ്മില്‍ വലയുറപ്പിച്ച് പുഴയില്‍നിന്ന് ഞണ്ടുകളെ പിടിക്കാന്‍ മിടുക്കനാണ്. ചുമടെടുക്കും. ഉന്തുവണ്ടി വലിക്കും. രമണന്‍ മന:പാഠമാണ്‌. ബാബുരാജിന്റെ പാട്ടുകളും മാപ്പിളപ്പാട്ടുകളും നന്നായറിയാം. കവിതയോ പാട്ടോ ഉറക്കെപ്പാടി കള്ളിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍, തെങ്ങു കെട്ടാനുള്ള കമ്പിച്ചുറ്റുമായി നാട്ടിലെ ഇടവഴികളിലെവിടെയെങ്കിലും ഉസ്മാനിക്കയുണ്ടാവും. ചിലപ്പോള്‍ തെങ്ങുകള്‍ നോക്കി ലക്ഷണം പറയും.


- ദേ.. ആ തെങ്ങ്‌ കെട്ടിക്കോട്ടാ.. അല്ലെങ്കിലീ കര്‍ക്കിടകത്തില്‌ അവന്‍ അടവനാ...

കെട്ടിയില്ലെങ്കില്‍ അത് അക്കൊല്ലത്തെ കാലവര്‍ഷത്തില്‍ കടപുഴകിയോ ഒടിഞ്ഞോ വീണിരിക്കും. തെങ്ങുകളുടെ ആരുബലവും വേരു ബലവും നോട്ടത്തിലേ അറിയാമായിരുന്നു മൂപ്പര്‍ക്ക്‌.
കഞ്ചാവടിച്ച്‌ പാട്ടും പാടി നടക്കുന്നതുകൊണ്ട്‌ ആരോ ഉസ്മാനിക്കയുടെ പേരു മാറ്റി.
'ലൂസ്മാന്‍'
പുതിയ പേര്‌ ഉസ്മാനിക്കയ്ക്ക്‌ വല്ലാതെ ഇഷ്ടപ്പെട്ടു. ഉസ്മാനേ എന്ന് തെറ്റി വിളിക്കുന്നവരോട്‌ മൂപ്പര്‍ തിരുത്തും. ഉസ്മാനല്ല, ലൂസ്മാന്‍.

ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ലൂസ്മാനിക്ക കിടപ്പിലാണെന്നറിഞ്ഞു. മൂപ്പര്‍ കഞ്ചാവടിച്ച്‌ തെങ്ങില്‍ കയറുകയായിരുന്നു. തെങ്ങിന്‍കുരലില്‍നിന്ന് ഒരണ്ണാന്‍ താഴേയ്ക്കും ഇറങ്ങുന്നുണ്ടായിരുന്നു. രണ്ടുപേരും തെങ്ങിന്റെ ഏകദേശം മദ്ധ്യഭാഗത്തു വച്ച്‌ കണ്ടുമുട്ടി.
ലൂസ്മാനിക്കയുടെ മൊഴിപ്രകാരം: അണ്ണാന്‍ വളരെ തിരക്കിലായിരുന്നു വന്നിരുന്നത്. തെങ്ങിലെ ചെത്തുകുടത്തില്‍ നിന്ന് കള്ളു കട്ടുകുടിച്ച്‌ ബോധമില്ലായിരുന്നു അതിന്. ബോധമുള്ള നമ്മള്‍ ശ്രദ്ധിക്കണ്ടേ!

വിനീതനും പ്രകൃതിസ്നേഹിയുമായതുകൊണ്ട്‌ ലൂസ്മാനിക്ക അണ്ണാന്‌ വഴിയൊഴിഞ്ഞു കൊടുത്തു. പിടിവിട്ട് താഴെ വീണു. വീഴ്ചയില്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത തരത്തില്‍ പരിക്കേറ്റിരുന്നു.
പിന്നൊരിക്കല്‍ ലൂസ്മാനിക്കയെ കണ്ടു. റോഡരികിലെ പൊന്തയില്‍നിന്ന് കുറുന്തോട്ടി പറിച്ചെടുക്കുന്നു. അവശനായിട്ടുണ്ട്‌. വീഴ്ചയ്ക്കു ശേഷം തെങ്ങില്‍ കയറാറില്ല. ഇങ്ങനെയൊക്കെ കഴിഞ്ഞുകൂടുന്നു. കുശലം പറഞ്ഞു കഴിഞ്ഞപ്പോള്‍ ലൂസ്മാനിക്ക പറഞ്ഞു.

- ഡാ... നീയൊരമ്പത്‌ രൂപ താ. അല്ലെങ്കില്‍ എന്റെ കൂടെ വാ. കള്ള്‌ കുടിച്ചിട്ട്‌ കാലം കൊറേയായി. കൈയ്യില്‌ കാശ്‌ വേണ്ടേ!
- ഏത്‌ ഷാപ്പിലാ പൂവ്വാ ഉസ്മാനിക്കാ?
- നമ്മക്ക്‌ . 'സര്‍വാംഗമൈരന്റെ' ഷാപ്പീ പോകാം. ഇപ്പൊപ്പോയാ നല്ല കള്ള്ണ്ടാവും. കൊറേ കഴിഞ്ഞാ പൊടികലക്ക്യ വരവ്‌ കള്ളാവും കിട്ടാ.

നാട്ടിലെ കള്ളുഷാപ്പിന്റെ മാനേജര്‍ ഷര്‍ട്ടിടാതെയാണ്‌ ഷാപ്പിലിരിക്കുക. ദേഹം ചൊറിയുമത്രേ. നല്ലോണം തടിച്ച ശരീരം മുഴുവന്‍ രോമമാണ്‌. കറുത്ത്‌ ഏകദേശം രണ്ടിഞ്ച്‌ നീളത്തില്‍ സമൃദ്ധമായി വളര്‍ന്നങ്ങനെ നില്‍ക്കുന്നു. ഉള്ളിലൂടെ ഒരു ചെറിയ പാമ്പിഴഞ്ഞു പോവുകയാണെങ്കില്‍ രോമത്തലപ്പുകള്‍ ഇളകുമെന്നല്ലാതെ പാമ്പിനെ കാണാന്‍ കഴിയില്ല. അത്രയ്ക്ക്‌ മുറ്റിയ രോമം.
ആളുടെ പേരെന്താണെന്നറിയില്ല.

അല്ലെങ്കിലും എന്തിനാ വേറൊരു പേര്‌!

18 comments:

അനിലൻ said...

രണ്ടു പേരുകള്‍

aneeshans said...

'സര്‍വാംഗമൈരന്റെ' ഷാപ്പോ, ഹ ഹ അനിലേട്ടാ ഞാന്‍ ചിരിച്ച് മറിഞ്ഞു. ലൂസ്മാന്‍ ഇപ്പോ അവ്ടെന്നെ ഉണ്ടോ ?

തോന്ന്യാസി said...

ലൂസ്‌മാനും സര്‍വാംഗമൈരനും കിടുക്കന്‍ പേരുകള്‍.... എന്തിനാ അധികം ഇമ്മാതിരി രണ്ട് പേരുകള്‍ പോരേ..

ബൈ ദ ബൈ നെക്സ്റ്റ് ടൈം തളിക്കുളം വഴി പോകുമ്പോ ആഷാപ്പില്‍ കയറീട്ട് തന്നെ ബാക്കി കാര്യം

എനിവേ ഇനി അനിലേട്ടന്റെ പേര് പറയൂ

ഗുപ്തന്‍ said...

ഹഹഹ ഇതു കൊള്ളാം

ഈ പേരുകള്‍ അടിക്കുന്ന വിദ്വാന്മാരുടെ ഭാവനാവിലാസം സമ്മതിക്കണം. ശരിക്കും.

പണ്ട് നാട്ടില്‍ ഒരു അപ്പൂപ്പന്‍ ഒണ്ടാരുന്നു. പഴയമോഡല്‍ നീളന്‍ കോണകം ഉടുത്ത് കുളത്തില്‍ പതിവായി കുളിക്കാനിറങ്ങാറുള്ള കക്ഷിക്ക് കിട്ടിയത് “ആട്ടുതൊട്ടില്‍ അപ്പൂപ്പന്‍”

Pramod.KM said...

പേരുകള്‍!:)
നാട്ടില്‍ 2-ആം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഒരു അപ്പൂപ്പന്‍ ഉണ്ടായിരുന്നു. പുള്ളിയുടെ പേര് ‘അച്ചീ ബാത്തു’:) എന്തൊക്കെയുണ്ട് കുഞ്ഞിരാ‍മേട്ടാ എന്നു ചോദിക്കുമ്പോള്‍ അച്ഛീ ബാത്ത് ഹേ എന്ന് പറയാറൂണ്ടായിരുന്നു പോലും പണ്ട്:)

[ nardnahc hsemus ] said...

ഞങ്ങടെ നാട്ടിലുമുണ്ട് “മാന്തൂപ്പന്‍“ മാത്യൂസ്.. വിയാലു എന്ന മിഖായേല്‍.. ഞങ്ങളുടെ തന്നെ പ്രായമുണ്ടായിരുന്ന ഒരുത്തനുണ്ട് .. ‘ആയിരം മണ്ടന്‍‘. എപ്പോഴും മണ്ടത്തരങ്ങളേ പറയൂ! പിന്നെ വഹേലെ ഒരച്ഛാചന്‍ ഉണ്ടായിരുന്നു.. ഭയങ്കര ബുദ്ധിശാലി ആയിരുന്നത്രെ..പക്ഷെ പുള്ളിയ്ക്ക് ഇച്ചിരി വളവുണ്ടായിരുന്നു.. അങ്ങേര്‍ക്ക് ആള്‍ക്കാരിട്ട പേരായിരുന്നു “സൂത്രവളവന്‍”...

(ഇനി വേണെങ്കീ പറയണം ട്ടാ)

നജൂസ്‌ said...

ചിരിച്ച്‌ കൊരവള്ളിപൊട്ടി.. പറയുമ്പോലെ എന്തിനാ ഇനിയൊരു പേര്. ഇതെന്നെ ഉടുക്കാനും പുതക്കാനുമുണ്ടല്ലോ..
ന്റെരു മാമയുണ്ട്‌ അനിലേട്ടാ. പുള്ളിനെ എല്ലാരും 3 പിന്‍ എന്നാ വിളിക്കാറ്‌. കാര്യം തിരക്കിയപ്പൊ കേട്ടത്‌ പണ്ട്‌ ഇവിടെ ഉണ്ടായിരുന്ന കാലത്ത്‌ റൂമിലുണ്ടായിരുന്ന ഒരുത്തനെ ഒന്നും രണ്ട്‌ പറഞ്ഞ്‌ കയ്യിലുണ്ടായിരുന്ന 3 പിന്ന്‌ കൊണ്ട്‌ ഒന്ന്‌ പൊതച്ചു. ഇപ്പോഴുമുണ്ടത്രേ അയാളുടെ തലയില്‍ മൂന്ന്‌ കുഴികള്‍... :)

ലേഖാവിജയ് said...

ചുരുക്കം പറഞ്ഞാല്‍ ഇരട്ടപ്പേരിടീല്‍ ഒരു കല തന്നെ.കൂളേത്ത് വീട്ടിലെ മപ്പിയെ മാളേത്തെ കുപ്പിയാക്കി ഞങ്ങളുടെ നാട്ടിലെ ചില വിരുതന്മാര്‍.എന്നാലും ആ പാവം ഷാപ്പുടമയുടെ പേരോളം വരുന്നില്ല ഒന്നും :)

അനിലൻ said...

ആട്ടുതൊട്ടിലപ്പൂപ്പന്‍
അച്ചീബാത്തു
മാന്തൂപ്പന്‍
ആയിരം മണ്ടന്‍
സൂത്രവളവന്‍
ത്രീ പിന്‍
മാളേത്തെ കുപ്പി
(ഗോമ്പറ്റീഷനായോ ദൈവമേ!)
:)

Kuzhur Wilson said...

“ പ്രകൃതിസ്നേഹിയുമായതുകൊണ്ട്‌ ലൂസ്മാനിക്ക അണ്ണാന്‌ വഴിയൊഴിഞ്ഞു കൊടുത്തു“

വീണുകിടക്കുന്നവര്‍ക്കൊക്കെ ഇങ്ങനെ ഒരു ഒഴിഞ്ഞുമാറ്റത്തിന്റെ ചിരിക്കഥ പറയാനുണ്ടാകും അല്ലേ?

ഓടോ :

ഒരാള്‍ ഒരാളെ വിളിക്കുന്നത് പി.കുഞ്ഞിരാമന്‍ നായര്‍ എന്നാണ്. ആര്, ആരെ ?
ഗോമ്പറ്റീഷന്‍

aneeshans said...

എനിക്കറിയാം. പേര് പറയൂല്ല. വേണമെങ്കിലൊരു പടം പോസ്റ്റ് ചെയ്യാം. കുഴൂര് ജാമ്യം :)

ദേവസേന said...

എനിക്കു വയ്യേ ..
ഒരു വാക്കു പറയാഞ്ഞിട്ട് ..

ഗുപ്തന്‍ said...

ഹഹഹ പടമിനി പോസ്റ്റ് ചെയ്യണോ :))

aneeshans said...

നമ്മക്ക് കൈപ്പള്ളി അണ്ണന്റെ പോലെ ഒരു ഗൊമ്പറ്റീഷന്‍ വച്ചാലോ. ഇതാരുടെ പേര് ന്ന് ?

yousufpa said...

എന്തിനാ രണ്ട് പേരിലൊരു പോരാട്ടം?
നാമെല്ലാവരും തൂലികാനാമം എന്ന കൊണച്ചപ്പേരിലല്ലേ അറിയപ്പെടുന്നത്.
ഇതില്‍ ഏതെങ്കിലും പേരുകള്‍ ആര്‍ക്കെങ്കിലും സ്വീകരിക്കുകയും ചെയ്യാം....

കുഞ്ഞന്‍ said...

രണ്ടു പേരുകള്‍ വായിക്കാന്‍ വന്നിട്ട് പത്ത് പേരുകള്‍ കിട്ടി..

ന്നാലും ലുസ്മാനിക്ക ഒരു ജന്തു സ്നേഹിയായിരുന്നു..പാവം..!

അനിലൻ said...

വിത്സന്‍, അനീഷ്, ദേവസേന, ഗുപ്തന്‍: നിങ്ങളൊക്കെ ആരാ? എവിടന്നാ വരുന്നത്? ആരെക്കാണാനാ?
യൂസുഫ്പ- പോരാട്ടമോ? ഹ ഹ
കുഞ്ഞന്‍ - :)

ശ്രീ said...

പേരുകള്‍ കൊള്ളാമല്ലോ മാഷേ