Saturday, August 1, 2009

ഡില്‍ഡോ പ്രകാശനം

നിങ്ങളുടെ വായനയിലും പുസ്തക അലമാരയിലും പുതിയതെന്തെങ്കിലും വേണമെന്നുണ്ടോ? ഉണ്ടെങ്കില്‍ ഇതാ ഒരു പുതിയ വായനാനുഭവം. മലയാളനോവല്‍ ചരിത്രത്തിലെ ഏറ്റവും പുതിയ മിടിപ്പുകളുമായി ഒരു പുസ്തകം.

ഡില്‍ഡോ
(ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം)
ദേവദാസ്. വി.എം.

ബുക്ക് റിപ്പബ്ലിക് - പുതിയ വായനയുടെ ആകാശങ്ങളിലേയ്ക്കുള്ള ചിറക്.




പുസ്തകം ഇവിടെനിന്നു വാങ്ങുക http://lapudabook.com/bookrepublic/bookacopy.php

7 comments:

അനിലൻ said...

dildo!!!

Anonymous said...

i wonder if the auther meant the same meaning as this words english meaning. english meaning here http://en.wikipedia.org/wiki/Dildo .. (this info is 18+ only)

അനിലൻ said...

അതിനു വിക്കിപ്പീടികയലെ ഷെല്‍ഫില്‍ നോക്കേണ്ടതൊന്നുമില്ല ചങ്ങായീ.
ഡില്‍ഡോ എന്ന് നോവലിനു പേരിട്ടതിനിത്ര വണ്ടറടിക്കാനുണ്ടോ?

Anonymous said...

അല്ല, കരുണാകരന്‍ ആദ്യ പാര്‍ട്ടിയ്ക് DICK (Democratic India Congress Karunakaran) എന്ന് പേരിട്ടത് പോലാണോ എന്നായിരുന്നു വണ്ടര്‍ !

അനിലൻ said...

കരുണാകരനല്ലേ... കോണ്‍ഗ്രസ് രാഷ്ട്രീയമല്ലേ DICK ആയാലും FUCK ആയാലും ഭേദമെന്തുള്ളൂ? :)

വിക്കി നോക്കാതെ ഡില്‍ഡോ എന്തെന്നറിയാനുള്ള മരുന്നൊന്നും പുതിയതായെഴുതുന്ന പിള്ളാര്‍ക്കുണ്ടാവില്ല എന്ന തോന്നല്‍ മാറ്റിവച്ചാല്‍ ഇടയ്ക്കിടെ ഇങ്ങനെ വണ്ടറടിക്കാതെ രക്ഷപ്പെടാം.

ആവനാഴി said...

ഞാൻ ഈ പുസ്തകം വായിച്ചിട്ടില്ല. വായിച്ചിട്ടുള്ളവർ പറയട്ടെ: ഇതിൽ ഡിൽഡോ ഉപയോഗിക്കുന്ന സ്ത്രീകളെ പരാമർശിച്ചിട്ടുണ്ടോ എന്നു. ഡിൽഡോയുമായി പുലബന്ധം പോലുമില്ലാത്തതാണു ഈ പുസ്തകമെങ്കിൽ വെറും മാർക്കറ്റിംഗ് തന്ത്രം ഉള്ളിൽ കണ്ടു കൊണ്ട് ഇട്ടതായിരിക്കാം ഈ പേരു.

ഇപ്പോൾ ഇവിടെ ടിവിയിൽ കാണിക്കുന്ന ചില പരസ്യങ്ങൾ ഈ തന്ത്രം ഉപയോഗിക്കുന്നുണ്ട്. ഏതോ ഒരു സംഭവം ചിത്രീകരിക്കുന്നു.. എന്നിട്ട് ഉടൻ അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഉൽ‌പ്പന്നം പ്രദർശിപ്പിക്കുന്നു.

ആ ഉൽ‌പ്പന്നത്തെ കാണികൾ ഒർക്കുന്നത് ഒട്ടും അതുമായി ബന്ധമില്ലാത്ത ഒരു പരസ്യത്തിലൂടെയാണൂ. ഏതു അസംബന്ധമായാലും കമ്പനിയുടേ ഉദ്ദേശം ആ ഉൽ‌പ്പന്നത്തെ കാണികളുടെ മനസ്സിൽ അടിച്ചേൽ‌പ്പിക്കുക എന്നതു മാത്രമാണു.

ആ തന്ത്രമാണോ ഈ പുസ്തകനാമത്തിലും പ്രയോഗിച്ചിരിക്കുന്നത്?

അനിലൻ said...

ഡിൽഡോയുമായി പുലബന്ധം പോലുമില്ലാത്തതാണു ഈ പുസ്തകമെങ്കിൽ വെറും മാർക്കറ്റിംഗ് തന്ത്രം ഉള്ളിൽ കണ്ടു കൊണ്ട് ഇട്ടതായിരിക്കാം ഈ പേരു.

ആവനാഴീ
ഇത്രയൊക്കെ ആലോചിച്ചു തലപുകയ്ക്കണോ
ദേ.. താഴെയുള്ള ലിങ്കിലൊന്നു പോയി നോക്കൂ. ഡില്‍ഡോ വായിച്ചവര്‍ അവിടെ എഴുതിയിട്ടുണ്ട്.

http://www.book-republic.blogspot.com/